Posts

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

സ്വപ്നം ഒരു തെമ്മാടിയാണ്, ഔചിത്യ ബോധമോ യുക്തിയോ ഇല്ലാത്ത ഒരുവൻ അല്ലെങ്കിൽ ഒരുവൾ. ചിലപ്പോൾ ഞാനൊരു മുകിലിന്റെ മുകളിലായിരിക്കും, പെട്ടെന്ന് ഞാൻ കുപ്പായം ഒന്നുമില്ലാതെ ഒരു മരുഭൂമിയിൽ ഒരു മീനിന്റെ കൂടെ ഓടുകയായിരിക്കും. അവിടെ നിന്ന് ഞാൻ ഒരു വെള്ളച്ചാട്ടത്തിൽ മുങ്ങി നിവരും. പിന്നെ നനവെല്ലാം വെയിലിൽ ബാഷ്പമാകുമ്പോൾ പെട്ടെന്ന് ഞാൻ ഒരു ആനപ്പുറത്തായിരിക്കും. ആന തുമ്പിക്കൈ കൊണ്ട് എന്നെ നനക്കുമ്പോൾ അമ്മയുടെ ശകാരത്തിൽ ഞാൻ ഞെട്ടിയുണരും. ബന്ധമോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു തെമ്മാടി. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ, ഇല്ല. രണ്ടു ദിവസം കഴിഞ്ഞാൽ ഓർമയുണ്ടാകുമോ, അതുമില്ല. എന്നാലും ചില സ്വപ്‌നങ്ങൾ നല്ല രസമാണ്. ഒരു ജീവിതം മുഴുവൻ ചെറിയ സ്വപ്നത്തിന്റെ ചില്ലുകൂടിനുള്ളിൽ തെളിഞ്ഞു കാണാം. ചില സമയം നടന്നു പോകുമ്പോൾ ചിറക് മുളച്ച് ആകാശത്തിന്റെ അതിരില്ലാ വരമ്പിലൂടെ കാറ്റാടിയായി ഒഴുകി അകലാം. എന്റെ പ്രിയ കൂട്ടുകാരൻ ജീവിതത്തിലെ ഒരു ചെറിയ ഭാഗം ഹോമിക്കാൻ വേണ്ടി കിഴക്കൻ  യൂറോപ്പിലേക്ക് പോയിരുന്നു. വിരഹത്തിന്റെ വേദനയും ഒറ്റപ്പെടലിന്റെ കയ്പ്പും ഒരുമിച്ചനുഭവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി അവനും മാറി. ഇടക്ക് സമയം കിട...

ഒരു വിമാനം വൈകിയ കഥ

Image
കണ്ണൂർ ബോംബെ ഫ്ലൈറ്റ്.  നമ്മളെ ജയരാജൻ ഫെയിം ഇൻഡിഗോ. 4:15 ന് എടുക്കേണ്ട വിമാനം അര മണിക്കൂർ വൈകി. ഉറങ്ങിയും ഉണർന്നും വൈകുന്നേരത്തെ മേഘങ്ങളുടെ സ്വർണ വർണത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുമ്പോ 6 മണിക്ക് അനൗൺസ്മെന്റ്.  ബോംബെ റൺവേയിൽ ഒരു ഫ്ലൈറ്റ് കുടുങ്ങി.  നോ ലാൻഡിംഗ്,  നോ ടേക്ക് ഓഫ്‌.  എനിക്കാണെങ്കിൽ രാത്രി ഓഫീസിൽ ആക്ടിവിറ്റി.  ഈ സാധനം ഓടിക്കുന്ന പഹയൻ പറഞ്ഞു നമ്മൾ സൂറത്തിൽ ലാൻഡ് ചെയ്യുമെന്ന്.  അങ്ങനെ വിമാനം ഒരു തിരിക്കലാ സൂറത് എയർപോർട്ടിലേക്ക്. ഞാൻ വിചാരിച്ചു കുറച്ചു സാരിയെല്ലാം മേടിച്ചിട്ട് വരാന്ന്.  സൂറത്തിലെ മൊട്ടക്കുന്നിന്റെ മുകളിൽ വിമാനം എത്തിയപ്പോ പഹയൻ പറയുന്നു ആടെ സ്ഥലം ഇല്ലാന്ന്.  വിമാനം മോപ്പയിൽ ഇറക്കാം എന്ന് പറഞ്ഞു.  എല്ലാരും കേട്ടത് ഭോപ്പാൽ എന്ന്.  അപ്പൊ എയർഹോസ്റ്റസ് കിളി പറഞ്ഞു,  ഭോപ്പാൽ അല്ല,  മോപ ആണ്, അത് ഗോവയിലെ എയർപോർട്ട് ആണ് പോലും.  ഗോവാന്ന് കേട്ടപ്പോ സന്തോഷമായി.  ഒരു ഫെനി വാങ്ങി വാഗ ബീച്ചിൽ പോകാം എന്ന് വിചാരിച്ചു.  എന്റെ പൊട്ട ബുദ്ധിയിൽ അപ്പൊ ഒരു കുരുട്ട് സംശയം തോന്നി, ബോംബെ വല്യ എയർപോർട്ട് അല്ലേ. ...

ഉയരത്തിനൊപ്പം കൂടുന്ന വായനയുടെ മധുരം

Image
ചുട്ടുപൊള്ളുന്ന വേനലിന്റെ ഇടയിലാണ് ഒരു പൈതൽമല യാത്ര ഒത്തു വന്നത്. ഇടനിലക്കാരായ മരങ്ങൾ മിക്കതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ അകത്തളങ്ങളെ അലങ്കരിച്ചിരുന്നു. സൂര്യന്റെ കച്ചവടം അതുകൊണ്ട് തന്നെ ഭൂമിയോട്, പ്രത്യേകിച്ച് താഴ്‌വാരങ്ങളോട് നേരിട്ടായിരുന്നു. ഇതിന് വിപരീതമായി കാറ്റും മരങ്ങളും മലമുകളിലെ ചൂടിന്റെ ഏറിയ പങ്കും സൂര്യനോട് നേരിട്ട് വാങ്ങി. പകരം ഭൂമിക്ക് തണുപ്പിന്റെ പുതയിട്ട് കൊടുത്തു. ഈ യാത്ര ഞങ്ങൾക്ക്  ചൂടിൽ നിന്നും തണുപ്പിലേക്കുള്ള രക്ഷപ്പെടലായിരുന്നു. കണ്ണൂരിലെയും തളിപ്പറമ്പിലെയും ചൂടും പൊടിക്കാറ്റും കടന്ന് പതിയെ കുടിയാൻ മലയുടെ മിത ശീതോഷ്ണത്തിലൂടെ പൈതൽ മലയുടെ നനുത്ത, തണുത്ത കാലാവസ്ഥയിലേക്ക് ഞങ്ങൾ കാറോടിച്ചെത്തി. ഡ്രൈവ് ചെയ്ത് വന്നതിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും പൈതൽ മലയുടെ കുളിരും പച്ചപ്പും എല്ലാവരിലും ഉന്മേഷം നിറച്ചു. പൈതൽ ഹിൽ റിസോർട്ടിൽ ചെക്ക് - ഇൻ കഴിഞ്ഞ് എല്ലാവരും നടക്കാൻ പോയപ്പോൾ ഞാൻ വില്ലയുടെ ബാൽക്കണിയിൽ കാഴ്ചയും കണ്ടിരുന്നു.  ദൂരെയുള്ള മലകളിൽ അസ്തമയത്തിന്റെ ചെഞ്ചായം പതിയെ കലരാൻ തുടങ്ങിയിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബാഗിൽ ഉണ്ടായിരുന്ന അമേരിക്കൻ നോവലിസ്റ്...

Wake, rise and fly

Image
  When tsunami came to sink, you surfed through it. What can a wave do to you. When mountain came to crush, you climbed on it. What can a stone do to you. When lightning came to pale, you shadowed it. What can a flash do to you. When wildfire came to burn, you quenched it. What can a firefly do to you. When cloud came to burst, you flew above the sky. What can a drizzle do to you. When life hit hard, you hit back harder. What can a job do to you. Stay strong friend, the way you are. What can dilemma do to you.

Fake eyes

Image
 The star was tired after a day long sleep. He came up when sun went to take a nap. There was a dirty cloud blocking his sight. A kind wind blew the cloud away. Star could see a boy staring at him from earth. His eyes were wide awaken out of amazement. Star thought the eyes are fake as those were not blinking. Star couldn’t realise he was admiring the star who was being pulled into a black hole. Star blinked his eyes for a moment, he couldn’t see the boy nor the bay, a million years were passed on earth.

Fight Against Corona - WFH - First week impression

E verything was perfect. No traffic, no honking. Uber was taking me home, sweet home. In the ear it was 'Weightless' by 'Marconi Union' - slowing my heartbeats, calming my soul. I was escaping from all the pressure this new project applied on me. I felt like a wooden boat floating on a peaceful river. " Mitron..." All of a sudden the floating boat shook heavily. I became that human  with thousand worries again. My nap was cut short. It was 8 PM, 19th Mar 2020. Our prime minister was addressing the nation. My driver didn't want me to sleep during such a big announcement. He rose the volume of FM receiver. Now I was back to my senses. The outbreak started in a city - Wuhan in China turned out to be a pandemic and India - our nation was preparing to fight against it. Prime minister wanted us to be together in defeating SARS - Novel Corona Virus aka COVID 19. We saw this in Europe and China. Cases and death count was exponentially increasing ...

Yoga - Union of souls

He woke up right before the alarm rang. The new routine had gifted him some blessings. Having a quality sleep and waking up early in the morning without having regret was one of them. While playing football, improvement in coordination between his eyes and legs was miraculous. 'Is Yoga really a magic?' He exclaimed sometimes. Soon after he took part in Yoga Summer course organized by Yoga Vidya Niketan, he realized it's a lifestyle that everyone should follow and the aftereffects would be magical. He remembered on the very first day he was able to enjoy only relaxation position. Every other posture was too much for him. But the magicians - his yoga teachers helped him and the entire bunch of disciples enjoy even the most difficult yoga postures. They taught the art of feeling the sensation of 'Chaitanyasana' in every yoga postures. Teachers were motherly who with affection and care enabled them to control their body mind and soul with the techniques of Yoga. B...